ഭാഗ്യ കുഞ്ചാക്കോ ബോബന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി ; ട്രോളല്‍ വൈറല്‍

bagya

കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്ന ഭാഗ്യ അദ്ദേഹത്തിന്റെ കല്യാണ ദിവസം പൊട്ടി കരഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി. ഭാഗ്യയുടെ വിവാഹ റിസപ്ഷന് കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിലെത്തിയപ്പോയായിരുന്നു സുരേഷ് ഗോപിയുടെ ഈ ട്രോള്‍. വിവാഹ സമയത്തും മകളെ കളിയാക്കുന്ന അച്ഛനെ നമിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'കുഞ്ചാക്കോ ബോബന്‍ പ്രിയയെ മിന്നുകെട്ടിയ ദിവസം ഭാഗ്യ പൊട്ടി കരഞ്ഞിരുന്നു. അത്രയും വലിയ ഫാന്‍ ആയിരുന്നു അവള്‍. ആ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹം കഴിഞ്ഞു ശ്രേയസിനൊപ്പം നില്‍കുന്നത്. ചാക്കോച്ചന്റെ കുടുംബം വളരെ അടുത്ത് നില്‍ക്കുന്നതാണ്.

സിനിമാ മേഖലയില്‍ നിന്നുള്ളവരെല്ലാം വിവാഹത്തിന് എത്തി വധൂ വരന്‍മാരെ അനുഗ്രഹിച്ചു. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി' സുരേഷ് ഗോപി പറഞ്ഞു.

വിവാഹ ദിവസം പോലും മകളെ കളിയാക്കുന്ന അച്ഛനെ നമിക്കുന്നുവെന്നാണ് ചാക്കോച്ചന്‍ ഇതിന് മറുപടി നല്‍കിയത്. സുരേഷ് ഗോപി ജ്യേഷ്ഠസ്ഥാനത്തുളള വ്യക്തിയാണെന്നും എല്ലാവരും ഒരു കുടുംബം പോലെയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Tags