കുമ്മാട്ടിക്കളി'യിലെ മനോഹര ഗാനം; കണ്ണിൽ നീയെ
മാധവ് സുരേഷ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണിൽ നീയെ..' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സൺ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയത് ഹൃഷികേശ് ആണ്.
ഒക്ടോബർ രണ്ടിനായിരുന്നു കുമ്മാട്ടിക്കളി റിലീസ് ചെയ്തത്. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ കുമ്മാട്ടിക്കളിയിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.