'കുമ്പാരി' ചിത്രം ജനുവരി 5ന് തിയേറ്ററുകളിലേക്ക് ​​​​​​​

'കുമ്പാരി' ചിത്രം  ജനുവരി 5ന് തിയേറ്ററുകളിലേക്ക്

റോയൽ എന്റെർപ്രൈസ്സസിന്റെ ബാനറിൽ ടി. കുമാരദാസ് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പാരി. യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദരി സഹോദര ബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫ് ആണ്.ആക്ഷൻ വിത്ത്‌ കോമഡി തമിഴ് ചിത്രത്തിൽ വിജയ് വിശ്വ, നലീഫ് ജിയ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ നായിക മഹാന സഞ്ജീവിയാണ്. ജോൺ വിജയ്, ജയിലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതൽ സുകുമാർ, ബിനോജ് കുളത്തൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

യൂട്യൂബർ ആയ നായിക. എങ്ങനെ എങ്കിലും യൂട്യൂബിലൂടെ പ്രശസ്ത ആകണം എന്ന മോഹമായി നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാങ്ക് ഷോയ്ക്കു ഇടയിൽ വെച്ചു നായകനെ കാണുന്നു. ഇരുവരും പ്രണയത്തിലാകുന്നു. ഇതറിഞ്ഞ നായികയുടെ സഹോദരൻ ഇവരുടെ ബന്ധം സമ്മതിക്കാതെ ഇരിക്കുന്നു. 

ഇതേതുടർന്ന്  ഉണ്ടാകുന്ന സംഭവങ്ങളാണ് ഇതിന്റെ കഥാവൃത്തം. പ്രസാദ് ആറുമുഖം ആണ് ചിത്രത്തിന്റെ ഛായഗ്രഹാകൻ. ടി. എസ് ജയ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം സന്തോഷ്‌ പാപ്പനംകോട് ആണ്. വിനോദൻ, അരുൺ ഭാരതി, സിർകാളി സിർപ്പി എന്നിവരുടെ വരികൾക്ക് ജയപ്രകാശ്, ജയദീൻ, പ്രിത്വി എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്. 

അന്തോണി ദാസ്, ഐശ്വര്യ, സായ് ചരൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡാൻസ് രാജു മുരുകൻ, സ്റ്റണ്ട് മിറാക്കിൾ മൈക്കിൾ, മിക്സിങ് കൃഷ്ണ മൂർത്തി, എഫക്ട് റാണ്ടി ,കളറിസ്റ്റ് രാജേഷ്, പി ആർ ഓ സുനിത സുനിൽ, ഡിസൈൻ ഗിട്സൺ യുഗ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ജനുവരി 5ന് കേരളം,തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാനാ എന്നിവിടങ്ങളിലായി തിയേറ്ററുകളിൽ എത്തും. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Tags