കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ''പാളയം പി.സി" ;നാളെ തീയറ്ററുകളിലേക്ക്

dg

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാളയം പി.സി'. ചിത്രം ജനുവരി 5ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. വൈ സിനിമാസ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 

ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്,  വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ  ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. 

ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും 'പാളയം പി.സി'. ശബരിമല കയറിയ ഒരു സ്ത്രീക്ക് സുരക്ഷണം ഒരുക്കുന്ന പോലീസുകാരനും, അവിടെ നടക്കുന്ന കൊലപാതകവും ആണ് സിനിമ പറയുന്നത്. 

Tags