കൊറിയൻ താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു

google news
ma dong seok

കൊറിയൻ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തമാസമായിരിക്കും വിവാഹം. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബി​ഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു.

2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഇരുവരുടെയും തിരക്കും കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഡോൺലീയുടെ പുതിയ ചിത്രം ദ റൗണ്ടപ്പ്: പണിഷ്മെന്റ് ഈ മാസം 24 ന് ജപ്പാനിൽ റിലീസ് ചെയ്യും. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ​ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ.