വേദിയിൽ പാടുന്നതിനിടെ ഗായകൻ കൊല്ലം ശരത് കുഴഞ്ഞുവീണു മരിച്ചു
kollamsharath

ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് ശ്രദ്ധേയനായ കൊല്ലം ശരത് (എ.ആർ.ശരത്ചന്ദ്രൻ നായർ– 52) അന്തരിച്ചു. കോട്ടയത്ത് ബന്ധുവിന്റെ വിവാഹ ആഘോഷത്തിനിടെ നടന്ന ഗാനമേളയിൽ പാട്ട് പാടിക്കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു ശരത്. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാട്ട് പാടി പ്രശസ്തനായി. കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍.

Share this story