കോകില ഫാഷൻസിൻ്റെയും, ഫീൽ ഫ്ലൈയിംഗ് എൻ്റർടൈൻമെൻ്റ്സിൻ്റേയും "ദി ലാസ്റ്റ് എഡിഷൻ" ഫാഷന്‍ ഷോ കൊച്ചിയിൽ....

google news
saf

കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഷോയ്ക്കായി കൊച്ചി ഒരുങ്ങുന്നു. പ്രമുഖ പരസ്യ സ്ഥാപനമായ കോകില ഫിലിംസിൻ്റെ ഫാഷൻ സംരംഭമായ കോകില ഫാഷൻസും, സിനിമാ നിർമ്മാണ സ്ഥാപനമായ ഫീൽ ഫ്ലൈയിംഗ് എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ദി ലാസ്റ്റ് എഡിഷൻ ‘ ഏപ്രിൽ 6ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കും.

ഫാഷന്‍ ഷോയുടെ പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം എന്ന പ്രത്യേകത കൂടി ഈ ഫാഷന്‍ ഷോയ്ക്കുണ്ട്. ഭിന്നശേഷിക്കാരെന്നോ ഓട്ടിസം ബാധിച്ചവരെന്നോ വേര്‍തിരിവിന്റെ വേദിയാകേണ്ടവയല്ല ഫാഷന്‍ റാംപുകള്‍. അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തുപിടിച്ചു ഒരു പുതിയ ഫാഷന്‍ സങ്കല്‍പം സൃഷ്ടിക്കാനുള്ള വലിയ ഉദ്യമമാണ് 'ദി ലാസ്റ്റ് എഡിഷ'നിലൂടെ നടത്തുന്നത്.

 പ്രായഭേദമന്യേ ഏവര്‍ക്കും ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാം. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള മോഡലുകൾ റാംപിൽ പങ്കെടുക്കുന്നു. അനിൽ.കെ.അനിൽ ഷോ ഡയറക്ടറായ പരിപാടിയുടെ കൊറിയോഗ്രാഫിക്ക് നേതൃത്വം നൽകുന്നത് പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറായ അമ്രു ആണ്.മാർക്കറ്റിംഗ് പാർട്ണർ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്

കൂടുതൽ വിവരങ്ങൾക്ക് : +91 9605233703, feelflyingentertainments@gmail.com, kokilafilms@gmail.com

Tags