മലയാളം ചിത്രം കൊച്ചാള്‍ ജൂണ്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും
kochalmalayalammovie

മലയാളം ചിത്രം കൊച്ചാള്‍ ജൂണ്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും.ശ്യാം മോഹന്‍ സംവിധാനം ചെയ്ത മലയാളം കോമഡി ഡ്രാമ ചിത്രമാണ് കൊച്ചാള്‍. കൃഷ്ണ ശങ്കര്‍, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, രഞ്ജി പണിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലും അഭിനയിക്കുന്നു.പിതാവിന്റെ മരണശേഷം അനുകമ്പയുടെ അടിസ്ഥാനത്തില്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിക്കുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രം ജൂണ്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍, ക്യാമറ ജോമോന്‍ തോമസ്, എഡിറ്റിംഗ് ബിജീഷ് ബാലകൃഷ്ണന്‍, സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത് ഇസ്ക്ര ആണ്. സിയറ ടാക്കീസിന്റെ ബാനറില്‍ ദീപ് നഗ്ദയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this story