'ഖല്‍ബ്' ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു

fsg

നടൻ ഷെയ്ൻ നിഗം നായകനായി എത്തുന്ന ഖല്‍ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് സാജിദ് യഹിയ ആണ്. സിനിമയിലെ പുതിയ  ഗാനം  റിലീസ്  ചെയ്തു.ഷെയ്‌നും സാജിദും തമ്മിലുള്ള ആദ്യ സഹകരണമാണ് ഖല്‍ബ്. സാജിദിന്റെ ഒരു കഥാ ആശയത്തില്‍ നിന്ന് സുഹൈല്‍ കോയയ്‌ക്കൊപ്പം തിരക്കഥയെഴുതി. സുദീപ് ഇളമണ്‍ (അയ്യപ്പനും കോശിയും) ക്യാമറയും ദേശീയ അവാര്‍ഡ് ജേതാവ് വിനേഷ് ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിര്‍വഹിക്കുന്നു. വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്.. അമല്‍ മനോജ് ആണ് എഡിറ്റര്‍. പ്രകാശ് അലക്സ്, വിമല്‍ നാസര്‍, നിഹാല്‍ സാദിഖ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കുന്നത്.


 

Tags