കെജിഎഫ് 2; റോക്കി വാരിക്കൂട്ടിയത് 550 കോടി
kgf
വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫിന്റെ റിലീസ് ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ റോക്കി ഭായിയും കൂട്ടരും ബോക്‌സ് ഓഫീസിനെ തകര്‍ത്ത് വാരി.

കെജിഎഫ്  ആരാധകരെ തീയേറ്ററിലെത്തിച്ചപ്പോള്‍ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപ. റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിനെ തകര്‍ത്ത് ഭീമമായ കളക്ഷന്‍ സ്വന്തമാക്കിയത്.

ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറി. റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 കോടിക്ക് താഴെയായിട്ടില്ല.

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫിന്റെ റിലീസ് ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ റോക്കി ഭായിയും കൂട്ടരും ബോക്‌സ് ഓഫീസിനെ തകര്‍ത്ത് വാരി.

കെജിഎഫ് ചാപ്റ്റര് 2. ‘നിങ്ങള്‍ക്കൊരു ഉപദേശം തരാം, ഒരു കാലത്തും അയാളെ എതിര്‍ത്തുനില്‍ക്കരുത്’ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാര്‍ഥത്തില്‍ ഒരു മുന്നറിയിപ്പായിരുന്നു. ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാര്‍ഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്.

Share this story