'കരിക്ക്' കുടുംബത്തിൽ കല്ല്യാണമേളം; നായികയ്ക്ക് മിന്നുകെട്ടി ക്യാമറാമാൻ..

google news
sneha babu

കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാ​ഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ.
‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായത്‌. 

അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര തുടങ്ങിയ കരിക്ക് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.

കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിളും അഭിനയിച്ചിട്ടുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിങ് പഠനകാലത്ത് ചെയ്ത ടിക്ടോക് വീഡിയോകളിലൂടെയാണ് സ്നേഹ കരിക്കിലെത്തിയത്.