'വളരുക, എന്നാൽ ഒരിക്കലും മാറാതിരിക്കുക'; മക്കൾക്ക് പിറന്നാൾ ആശംസയുമായി കരൺ ജോഹർ

KARAN JOHAR

ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ഇരട്ടകളായ യാഷിനും റൂഹിക്കും   ആശംസകൾ നേർന്ന് കരൺ ജോഹർ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും കരൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'വില്ലി വോങ്ക ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി' എന്ന ചിത്രത്തിന്റെ തീമിലായിരുന്നു ഇരുവരുടെയും ജന്മദിനാഘോഷം.

'എൻ്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കിരണങ്ങൾക്ക് ജന്മദിനാശംസകൾ! എൻ്റെ ജീവിതം എന്നെന്നേക്കുമായി മാറിയിരിക്കുന്നു, നിങ്ങൾ രണ്ടുപേരുടെയും കുസൃതിയും ഓമനത്തം നിറഞ്ഞ ചിരിയും, എന്നോടുള്ള കലർപ്പില്ലാത്ത സന്ഹവും, ലോകത്തിന് നൽകാൻ സ്നേഹത്തിൻ്റെ സമൃദ്ധിയും. വളരുക, എന്നാൽ ഒരിക്കലും മാറാതിരിക്കുക.' എന്നായിരുന്നു കരൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം തന്റെ എക്കാലത്തെയും പിന്തുണയായ അമ്മയ്ക്കും കരൺ കുറിപ്പിലൂടെ നന്ദി അറിയിച്ചു.

സിങ്കിൾ പാരൻ്റായ കരൺ ജോഹർ 2017-ൽ സറോ​ഗസിയിലൂടെയായിരുന്നു യാഷിന്റെയും റൂ​ഹിയുടെയും രക്ഷക‍ർത്താവായത്. അതേസമയം ഫെബ്രുവരി മൂന്നിന് കരൺ യാഷിന്റെയും റൂഹിയുടെയും പ്രീ-ബെർത്തിടെ പാർട്ടി നടത്തിയിരുന്നു. സെയ്ഫ് അലി ഖാൻ-കരീന കപൂർ താര ദമ്പതിമാരും മകനായ തയ്മൂർ അലി ഖാൻ, ഷാരൂഖ്-ഗൗരി ദമ്പതിമാരും മകൻ അബ്രാം എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.