കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

google news
died

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറില്‍ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി മരിച്ചു.

നടിയുടെ വിയോ?ഗ കന്ന!!ഡ സിനിമടെലിവിഷന്‍ മേഖലയ്ക്ക് വലിയ ഞട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനമറിയിച്ച് എത്തുകയാണ്. കന്നഡ കൂടാതെ പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. 'ത്രിനയനി' എന്ന തെലുങ്ക് ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയയാണ് താരം.

Tags