സിനിമ പൊട്ടുന്നതുകൊണ്ടല്ല ബിജെപിയില്‍ ചേര്‍ന്നതെന്ന് കങ്കണ

google news
kangana 1
ബിജെപി ടിക്കറ്റിലൂടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് നടി കങ്കണ. സിനിമയിലെ തുടര്‍ പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 
എന്നല്‍ തന്റെ രാഷ്ട്രീയ പ്രവേശനവുമായി സിനിമക്ക് യാതൊരു ബന്ധമില്ലെന്നാണ് കങ്കണ പറയുന്നത്. പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്തു വര്‍ഷം മുമ്പ് ഷാരൂഖ് ഖാനുമാണ് താരങ്ങളുടെ അവസാന തലമുറയെന്നും കങ്കണ പറഞ്ഞു.
ഷാരൂഖ് ഖാന് പത്തുവര്‍ഷത്തില്‍ ഒറ്റ വിജയ ചിത്രം പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് പഠാന്‍ വിജയിച്ചത്. എനിക്ക് ഏഴ്- എട്ട് വര്‍ഷത്തോളം വിജയങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് ക്വീന്‍ വിജയിക്കുന്നത്. പിന്നീട് മൂന്ന് നാലു വര്‍ഷത്തേക്ക് മറ്റൊരു വിജയ ചിത്രം ഇല്ലാതിരുന്നപ്പോഴാണ് മണികര്‍ണികയുടെ വിജയം. ഇപ്പോള്‍ എമര്‍ജന്‍സി വരികയാണ്. ചിലപ്പോള്‍ അത വലിയ വിജയമാകും, എന്നാണ് കങ്കണയുടെ ന്യായീകരണം.
 

Tags