'അന്തസ്സും വ്യക്തിത്വവും വേണം'; അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരങ്ങളെ വിമർശിച്ച് കങ്കണ

google news
kangana

അംബാനിയുടെ മകന്റെ അത്യാഡംബര വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ വിമർശിച്ച് കങ്കണ റണൗട്ട്. പണവും പ്രശസ്തിയും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്നായിരുന്നു കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്. കോടികൾ പ്രതിഫലമായി തന്നാലും വിവാഹപ്പരിപാടികളിൽ പാടില്ലെന്നു പറഞ്ഞ ഗായിക ലത മങ്കേഷ്കറുടെ ഒരു വാർത്ത പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
 
‘‘സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും വേണ്ടെന്നുവച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണം.’’എന്നായിരുന്നു കങ്കണ കുറിച്ചത്. 

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്‍റെയും ഷാറുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ ണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത്, ഐശ്വര്യറായ് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. അനന്ത്–രാധിക പ്രി വെഡ്ഡിങ് ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല. അതേസമയം നിരവധിപ്പേരാണ്  ഈ വിഷയത്തിൽ കങ്കണയെ പ്രശംസിച്ചെത്തിയത്.