കമൽ ഹാസൻ, ഇന്ത്യൻ 2 ലൊക്കേഷനിൽ എത്തി; സ്വീകരിച്ച് ശങ്കർ
indian 2

സൂപ്പർതാരം കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2നായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കമൽഹാസൻ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ഷൂട്ടിങ് ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്. 

ഷൂട്ടിങ് സെറ്റിൽ എത്തിയ കമൽഹാസനെ ശങ്കർ സ്വീകരിക്കുന്നത് വിഡിയോയിൽ കാണാം. ഷൂട്ട് ചെയ്യാൻ പോകുന്ന രം​ഗം കമൽഹാസന് സംവിധായകൻ വിവരിച്ചുകൊടുക്കുന്നതും കാണാം. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായിക കാജൽ അ​ഗർവാളും സിനിമയ്ക്കായുള്ള തയാറെടുപ്പിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

200 കോടി ബജറ്റിൽ ഒരുങ്ങുന്ന  ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 2020ലാണ്ആരംഭിക്കുന്നത്.  ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്. അനിരുദ്ധ് ആണ് സംഗീതം. 

കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി.  1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസന് ലഭിച്ചിരുന്നു. 

Share this story