ഭവതരിണി ഇളയരാജയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ഹാസന്‍

google news
kamal hasan

ഗായികയും ഇളയരാജയുടെ മകളുമായ ഭവതരിണി മരണത്തില്‍ അനുശോചിച്ച് കമല്‍ഹാസന്‍. തന്റെ സഹോദരതുല്യനായ ഇളയരാജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനിരുദ്ധ്, ചിമ്പു, ചിന്മയി തുടങ്ങിയവരും അനുശോചനമറിയിച്ചു. ഭവതരിണിയുടെ മരണവാര്‍ത്തയറിഞ്ഞ് തന്റെ ഹൃദയം നുറുങ്ങുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഭവതരിണിയുടെ മരണം സഹിക്കാനാകുന്നില്ലെന്നും ഈ വിഷമഘട്ടത്തില്‍ ഇളയരാജയുടെ ഒപ്പമുണ്ടാകുമെന്നും നടന്‍ കുറിച്ചു.

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ… ഭവതരിണിയുടെ ശബ്ദം എന്നെന്നും ജനങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്നും ഇളയരാജ സാറിനും കുടുംബത്തിന് ദൈവം ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും നടന്‍ ചിമ്പു കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഭവതരിണിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഭവതരിണി കഴിഞ്ഞദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.

രാസയ്യ, അലക്സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Tags