'എക്കാലത്തെയും മികച്ച പിറന്നാള്‍'; മെസ്സി നൽകിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് കല്യാണി പ്രിയദര്‍ശൻ

kalyani

നടി കല്യാണി പ്രിയദര്‍ശന് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പ്രത്യേക പിറന്നാള്‍ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അര്‍ജന്റീന ദേശീയ ടീമിന്റെ പത്താം നമ്പര്‍ ജഴ്‌സിയാണ് കല്യാണിക്ക് ലയണല്‍ മെസ്സിയുടെ സമ്മാനമായി ലഭിച്ചത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

മെസ്സിയുടെ ജഴ്‌സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച പിറന്നാള്‍ സമ്മാനമെന്നാണ് ജഴ്‌സിയെക്കുറിച്ച് കല്യാണി പ്രതികരിച്ചത്.