കല്‍ക്കി 2898 എ ഡി'യില്‍ അന്ന ബെന്നും

kalki

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയന്‍സ് ഫിക്ഷന്‍ ചിത്രം 'കല്‍ക്കി 2898 എ ഡി'യുടെ ഭാഗമാകാന്‍ മലായളി താരം അന്ന ബെന്‍. അന്നയുടെ ആദ്യ തെലുങ്ക് ചിത്രമാണ് കല്‍ക്കി. സിനിമയെ കുറിച്ച്, 'ഒരു സ്വപ്നതുല്യമായ തുടക്കം' എന്നാണ് അന്ന പറയുന്നത്.

'കല്‍ക്കിയിലെ ഒരു കഥാപാത്രത്തെ ഞാന്‍ തന്നെ അവതരിപ്പിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംവിധായകന്‍ നാഗ് വിളിക്കുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാനും ത്രില്ലിലായി, കല്‍ക്കിയുടെ ഭാഗമയാതിന്റെ ആവേശത്തിലാണ് ഞാന്‍', അന്ന പറഞ്ഞു.

എന്റെ കരിയറില്‍ ഞാന്‍ ഇതുവരെ ചെയ്യാത്ത ഒരു വിഭാഗമാണ് സയന്‍സ്ഫിക്ഷനും ആക്ഷനും. ഇന്ത്യന്‍ സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരോടൊപ്പം പ്രവ!ര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍. മാത്രമല്ല കല്‍ക്കിയിലെ എന്റെ കഥാപാത്രം പ്രേക്ഷകരില്‍ ഒരു ഇംപ്രഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളില്‍ എക്കാലവും നിലനില്‍ക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇങ്ങനൊരു കഥാപാത്രം ഇതിന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ചതും സ്വാധീനിക്കാന്‍ കഴിയുന്നതുമായ റോളാണിത്. ഹൈദരാബാദില്‍ വെച്ച് എന്റെ ഭാ?ഗം പൂ!ത്തിയാക്കി കഴിഞ്ഞു, അന്ന ബെന്‍ വ്യക്തമാക്കി.

Tags