കല്‍ക്കി 2898 എഡി' ; ഭൈരവ'യായി പ്രഭാസ്

bhairava

മഹാശിവരാത്രി വേളയില്‍  'കല്‍ക്കി 2898 എഡി'  ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ പേര് 'ഭൈരവ' എന്നാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് അറിയിച്ചു. അതോടൊപ്പംതന്നെ പ്രേക്ഷകര്‍ക്ക് മഹാശിവരാത്രി ആശംസിക്കുകയും ചെയ്തു . കാശിയിലെ ഭാവികാലത്തെ സെറ്റില്‍നിന്ന് ഞങ്ങളവതരിപ്പിക്കുന്നു, കല്‍ക്കിയിലെ 'ഭൈരവ'യെ എന്ന ടാഗ് ലൈനോടുകൂടിയാണ് 'കല്‍ക്കി 2898 എഡി' ടീം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പങ്കുവച്ചത്.

ഒരു ഫാക്ടറിയില്‍ പൂര്‍ണ്ണമായും കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രഭാസിനെയും പോസ്റ്ററില്‍ കാണാം. ചിത്രത്തിന്റെ കഥയെക്കുറിച്ച് പ്രേക്ഷകരെ കൗതുകം കൊള്ളിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തത്.

പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം മെയ് 9 ന് റിലീസ് ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മ്മിക്കുന്നത്. 600 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.

Tags