‘കല്‍ക്കി 2898 AD’ ടീം അനിമേഷന്‍ എപ്പിസോഡ് പുറത്തിറക്കി

dg

നാഗ് അശ്വിൻ   സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’യുടെ ആനിമേറ്റഡ് എപ്പിസോഡുകള്‍ പുറത്തിറക്കി.   രണ്ട് ഭാഗങ്ങളുള്ള ഈ അനിമേഷന്‍  എപ്പിസോഡുകള്‍      ചിത്രത്തിന്‍റെ പ്രമോഷന്‍റെ  ഭാഗമായിട്ടാണ്  പുറത്തിറക്കിയിരിക്കുന്നത്.ആമസോണ്‍ പ്രൈമിലൂടെ ഇന്നലെയാണ്   ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. കല്‍ക്കിയിലെ  നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക്  വാഹനത്തിന്‍റെ  പേരാണ് ബുജ്ജി.   ബുജ്ജിയ്ക്ക്  വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത്  കീര്‍ത്തി സുരേഷാണ്. 


ചിത്രത്തിന്‍റെ ആവേശം നിലനിര്‍ത്താനാണ് സംവിധായകൻ നാഗ്  കൽക്കി2898എഡി ചിത്രത്തിന്‍റെ ആമുഖം എന്ന് വിശേഷിപ്പിക്കുന്ന രണ്ട് എപ്പിസോഡുകള്‍ പുറത്തുവിടുന്നത്. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ  അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. 


ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.


സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

Tags