കാളിദാസ് ജയറാം നായകനായ 'രജനി' ഒടിടി റിലീസായി

rejni

ക്രൈം ത്രില്ലെര്‍ രജനി ഇപ്പോള്‍ ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രജനി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. രജനി പേരിലെ കൗതുകം സസ്‌പെന്‍സായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന 'രജനി'.

ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. 

Tags