കാളിദാസ് ജയറാമും അർജുൻ ദാസുംഒന്നിക്കുന്ന ആക്ഷൻ ചിത്രം ‘പോർ’ ടീസർ

google news
pore teaser

പരസ്പരം പോരടിച്ച്   കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും  ‘പോര്‍’ എന്ന ആക്ഷൻ ചിത്രത്തിന്റെ ടീസറിലൂടെ  ശ്രദ്ധ നേടുന്നു. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി-തമിഴ് ദ്വിഭാഷ സിനിമയായിട്ടാണ് ‘പോർ’ എത്തുന്നത്.ഇരുഭാഷകളിലുമുള്ള ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം ഒന്നര മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ കോളേജ് വിദ്യാര്‍ത്ഥികളായാണ് കാളിദാസും അർജുനും എത്തുന്നത്.

കോളേജിൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ടീസറിൽ കാണാൻ കഴിയുക. മുഴുനീള ആക്ഷൻ ചിത്രമാണ് ‘പോർ’ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ഹിന്ദിയിൽ ‘ഡ​ങ്കേ’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും തമിഴില്‍ ഒന്നിക്കുമ്പോള്‍ ഹിന്ദിയില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടുമാണ് ഒന്നിക്കുന്നത്. നികിത ദത്തയും ടി.ജെ ഭാനുവുമാണ് ഹിന്ദിയില്‍ നായികമാരായെത്തുന്നത്. തമിഴിലും ടി.ജെ ഭാനു നായികാവേഷത്തിലുണ്ട്, നികിത ദത്തക്ക് പകരം സഞ്ചന നടരാജനാണ് നായികയാകുന്നത്.

Tags