'കൈതി 2' ; അടുത്ത വര്‍ഷം തുടങ്ങുമെന്ന് നടൻ കാര്‍ത്തി

google news
kaithi
 'കൈതി'യുടെ തുടര്‍ച്ചയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 'കൈതി 2'വിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് കാര്‍ത്തി.

കാര്‍ത്തിയുടെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് 'കൈതി'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കൈതി'യുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

 'കൈതി'യുടെ തുടര്‍ച്ചയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 'കൈതി 2'വിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് കാര്‍ത്തി.

'കൈതി' തീര്‍ച്ചയായും എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. ഒരു ചെറിയ ആശയമായിട്ടാണ് ചിത്രം എന്നിലേക്ക് എത്തിയത്. പക്ഷേ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു ഇത് വലിയൊരു ആക്ഷൻ സിനിമയാണെന്ന്.

 ചിത്രത്തിലെ പ്രധാന കഥാപാത്രം 'ഡില്ലി'യെ രൂപപ്പെടുത്താൻ ഞങ്ങള്‍ ഒരുപാട് റിസേര്‍ച്ച് ചെയ്‍തു. മനോഹരമായ ഒരു സിനിമയായി അത് മാറി. ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണ്.

  അടുത്ത വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കാര്‍ത്തി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Tags