ടര്‍ബോയില്‍ കബീര്‍ ദുഹാന്‍ സിംഗ് വില്ലന്‍

google news
mammootty

വൈശാഖ് സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ മാസ്സ് ചിത്രമാണ് ടര്‍ബോ. ആക്ഷന്‍കോമഡി എന്റര്‍ടെയ്‌നറായ സിനിമയ്ക്കായി സിനിമാപ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. മെയ് 23 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പവറുള്ള ഇടി തടുക്കാന്‍ കളത്തില്‍ ഇറങ്ങുന്നത് കബീര്‍ ദുഹാന്‍ സിംഗാണ്.
നിരവധി വില്ലന്‍ വേഷങ്ങളില്‍ തെലുങ്കിലും കന്നഡയിലും ശ്രദ്ധ നേടിയ നടനാണ് കബീര്‍ ദുഹാന്‍ സിംഗ്. മലയാളത്തില്‍ കബീര്‍ ദുഹാന്റെ അരങ്ങേറ്റം ടര്‍ബോയിലൂടെയാണ്. ഉണ്ണിമുകുന്ദന്റെ മാര്‍ക്കോയിലും കബീര്‍ അഭിനയിക്കുന്നുണ്ട്. തമിഴില്‍ വിശാല്‍ നായകനായ ആക്ഷന്‍ എന്ന ചിത്രത്തില്‍ ഡബിള്‍ റോളില്‍ കബീര്‍ എത്തിയിരുന്നു. കബീര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളാണ് ഏറെയും പ്രശംസ നേടിയിട്ടുള്ളത്. വിന്‍സെന്റ് എന്ന കഥാപാത്രത്തെയാണ് കബീര്‍ ദുഹാന്‍ സിംഗ് ടര്‍ബോയില്‍ അവതരിപ്പിക്കുന്നത്.

Tags