സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ജ്യോതിക

google news
surya jyothika

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. അടുത്തിടെ ഇരുവരും പിരിയുകയാണെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ആരാധകരും വളരെയധികം ദുഖത്തിലായിരുന്നു. എന്നാൽ ആ വാർത്തകൾ വ്യാജമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതിക. 

താൻ മുംബൈയിലേക്ക് താമസം മാറ്റുന്നവെന്ന വാര്‍ത്തകളാണ് നടനും ഭര്‍ത്താവുമായ സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് കാരണമായത്. എന്നാൽ പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്റുകളാണ് മുംബൈയിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. 

ബോളിവുഡില്‍ നിന്ന് നിരവധി പ്രൊജക്റ്റുകള്‍ തന്നെ തേടിയെത്തുന്നുണ്ട്. മാത്രമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ തന്നെ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്ക് ലഭിക്കുന്നുണ്ട് എന്നും അവയെല്ലാം ഓരോന്നായി തീര്‍ത്തതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത് എന്നും ജ്യോതിക വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ഹോർറോർ മൂവിയായ ശെയ്‍ത്താനാണ് ജ്യോതികയുടേതായി പ്രദര്‍ശനത്തിനെത്താനുള്ളത്. വികാസ്‍ ബഹലാണ് ചിത്രത്തിൻറെ സംവിധായകൻ. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം  നിര്‍മിക്കുന്നത്. സുധാകര്‍ റെഡ്ഡി യക്കാന്തി ഛായാഗ്രാഹകനായ ചിത്രത്തില്‍ മാധവനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നു.