ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; ജോക്കര്‍ 2 ട്രെയ്‌ലര്‍ പുറത്ത്

joker

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ 'ജോക്കര്‍; ഫോളി അഡു'വിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന 'ജോക്കര്‍: ഫോളി അഡു'വില്‍ വാക്വിന്‍ ഫീനിക്സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു.

2019ല്‍ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആര്‍ റേറ്റഡ് സിനിമ ചരിത്രത്തില്‍ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് വാക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചിച്ചത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് വാക്വിന്‍ ഫീനിക്സ് സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. ചിത്രത്തില്‍ ബാറ്റ്മാന്‍ വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് ജോക്കര്‍ 2 ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 4ന് ജോക്കര്‍ 2 തിയേറ്ററുകളില്‍ ചെയ്യും.

Tags