ജോജു ജോർജിന്റെ ആദ്യ സംവിധാന ത്രില്ലർ ചിത്രം; 'പണി' ആദ്യ ​ഗാനം എത്തി

Joju George's first directorial thriller film; The first song 'Pani' is here
Joju George's first directorial thriller film; The first song 'Pani' is here

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. 'മറന്നാടു പുള്ളേ..മുറിപ്പാടുകളെ..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ​വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് ആലാപനം. 

പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 17ന് പ്രേക്ഷകരിലേക്കെത്തും എന്നതാണ് ഇത്. പണിയുടെ രചന നിർവഹിക്കുന്നതും ജോജു ജോർ ആണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. 

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ‌

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

Tags