ഞങ്ങള്‍ വിവാഹമോചിതരാണ്, ബാക്കിയുള്ളവര്‍ അതില്‍ ചികഞ്ഞ് നോക്കേണ്ട’: വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് ജിഷിന്‍ മോഹന്‍

jishin mohan and varada

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ താരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയിലും താരങ്ങളാണ്. ജിഷിനും വരദയും ഏറെക്കാലമായി അകന്നായിരുന്നു താമസം.ജിഷിനും വരദയും വേർപിരിഞ്ഞെന്ന വാർത്ത വളരെ കാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു .ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജിഷിന്‍.


ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ല. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞ് നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മൂടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്’- ജിഷിന്‍ പ്രതികരിച്ചു.

Tags