'ജയൻ അടുത്ത സുഹൃത്ത്, ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നത്' - നൈല ഉഷ

Naila Usha
Naila Usha

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് നടൻ ജയസൂര്യ. ലൈംഗികാതിക്രമം നടന്നത് ‘പിഗ്‌മാൻ ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണെന്ന് ജയസൂര്യയ്‌ക്കെതിരെ പരാതി നൽകിയ നടി വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി നൈല ഉഷ. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തന്നെ ഞെട്ടിക്കുന്നതാണെന്ന് നൈല ഉഷ പറയുന്നു. ​

ജയനൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുമാണ്. സിനിമാ രം​ഗത്ത് തനിക്ക് വിളിച്ച് ജയൻ, എന്റെ സുഹൃത്ത് നിങ്ങളുടെ ഫാനാണ്, പിറന്നാളാംശംസ പറയാമോ എന്ന് ചോദിക്കാൻ പറ്റുന്ന വ്യക്തിയാണ് ജയസൂര്യ. തനിക്കിത് ഷോക്കിം​ഗ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല.

ആരോപണം ഉന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയനൊപ്പം നിൽക്കുന്നു എന്നോ അല്ല. പക്ഷെ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും നൈല ഉഷ പറഞ്ഞു. സിനിമാ രം​ഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നൈല ഉഷ പറയുന്നു.

എല്ലാ സിനിമയിലും എന്നെ നായികയായാണ് വിളിച്ചത്. അതിനാൽ പരി​ഗണന വ്യത്യാസമായിരിക്കും. നല്ല ഹോട്ടൽ മുറികൾ നൽകും. എന്റെ നിബന്ധനകൾ അം​ഗീകരിക്കും. പക്ഷെ അതല്ല എല്ലാവരുടെയും സാഹചര്യം. നായികമാരോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരുണ്ട്. പാർവതി തിരുവോത്ത് നേരത്തെ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്ത്രീകൾക്ക് അത്തരം സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.

Tags