ചിരിയും പ്രണയവുമായി ജയം രവിയുടെ 'ബ്രദര്‍'; ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും....

Jayam Ravi's 'Brother' with laughter and love; The film will hit the theaters on October 31 as a Diwali release.
Jayam Ravi's 'Brother' with laughter and love; The film will hit the theaters on October 31 as a Diwali release.

ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ  സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ് സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമ്മാക്കൾ. ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് മാന്ത്രിക സംഗീതം ഒരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷ് ആണ് നിർവഹിക്കുന്നത്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 

Tags