'ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം മനസ്സിലാകില്ല, ഇങ്ങനെയൊരു സുഹൃത്ത് തനിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്' : ജാവേദ് അക്തര്‍


ശബരിമലയില്‍ മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇരുവരേയും പിന്തുണച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍.
ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം മനസ്സിലാകില്ലെന്നും ഇങ്ങനെയൊരു സുഹൃത്ത് തനിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ജാവേദ് അക്തര്‍ പ്രതികരിച്ചു.തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
‘ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിക്കും മോഹന്‍ലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹന്‍ലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരവും നിഷേധാത്മകവുമായ ആളുകള്‍ക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്.

അത് വ്യക്തവുമാണ്’- എന്നാണ് ജാവേദ് അക്തര്‍ കുറിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം വളരെ ഐതിഹാസികമാണെന്നാണ് കമന്റ് ചെയ്യുന്നവര്‍ പറയുന്നത്. അവര്‍ സൗഹൃദത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകങ്ങളാണെന്നും ഇവര്‍ പറയുന്നു.