70000 രൂപയുടെ സാരിയിൽ തിളങ്ങി ജാൻവി കപൂർ
janvikapoor

സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെ ഒരുക്കിയ സാരിയിൽ അതിസുന്ദരിയായി ബോളിവുഡ് യുവതാരം ജാൻവി കപൂർ. പച്ച ഫ്ലോറൽ പ്രിന്റഡ് സാരിയാണിത്.

സീക്വിൻ, ബീഡ് എംബ്രോയ്ഡറി, മഞ്ഞ പൈപ്പിങ്, പല്ലുവിൽ എംബ്ബല്ലിഷ്ഡ് ടാസൽസ് എന്നിവയാണ് സാരിയെ മനോഹരമാക്കുന്നത്.പ്ലൻജിങ് നെക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഫ്ലോറൽ പ്രിന്റുകളുടെ മനോഹാരിത ബ്ലൗസിലും നിറയുന്നു.

പിങ്ക് കല്ലുള്ള കമ്മലും പച്ച കമ്മലുള്ള മോതരിവും മാത്രമാണ് ആക്സസറൈസ് ചെയ്തത്. തലമുടി ഒരു വശത്തേക്ക് അഴിച്ചിട്ടിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്യ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്.അനിതയുടെ റെഡി ടു വെയര്‍ കലക്‌ഷനിലേതാണ് ഈ സാരി. 70000 രൂപയാണ് വില.

Share this story