ജയ് ഹനുമാൻ' ചിത്രത്തിന്റെ പോസ്റ്റർ റീലിസ് ചെയ്തു

google news
Jai Hanuman' movie poster released

പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ 'ജയ് ഹനുമാൻ'ന്റെ പുതിയ പോസ്റ്റർ ഹനുമാൻ ജയന്തി ആഘോഷവേളയിൽ പുറത്തുവിട്ടു. കൈയിൽ ഗദയുമായ് ഒരു പർവ്വതത്തിന് മുകളിൽ ധീരനായ് നിൽക്കുന്ന ഹനുമാൻ ഭഗവാനെയാണ് പോസ്റ്ററിൽ കാണുന്നത്. ഹനുമാന്റെ തലക്ക് മുകളിലായ് ആകാശത്ത് വലിയൊരു ഡ്രാഗണും നിൽക്കുന്നുണ്ട്.


'ഹനു-മാൻ'ന്റെ രണ്ടാം ഭാഗമാണ് 'ജയ് ഹനുമാൻ'. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗൺസിനെ ആദ്യമായ് ഇന്ത്യൻ സ്‌ക്രീനിൽ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. ഐമാക്സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ചുകൊണ്ടാണ് 'ജയ് ഹനുമാൻ'ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. വമ്പൻ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന് വലിയ രീതിയിലുള്ള വിഎഫ്എക്സ് വർക്കുകളുടെ ആവശ്യകതയുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിലായ് പുറത്തുവിടും. 


പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ 'ഹനു-മാൻ' സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്കരിച്ചത്. 100 കോടിയിലേറെ കളക്ഷൻ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ 100 ദിന വിജയം ടീം ഇന്ന് ആഷോഷിക്കും. പിആർഒ: ശബരി.

Tags