'ജയ് ഗണേഷ്' ഒ.ടി.ടിയിലേക്ക്

google news
jai ganesh.jpg

 ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിൽ . ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ചിത്രം മനോരമ മാക്സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. തീയതി പുറത്തുവിട്ടിട്ടില്ല.

ആറ് കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. 5 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Tags