' ജയ് ഗണേഷ് ' ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

SAF

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '' ജയ് ഗണേഷ്  " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച "ആരംഭമായി......" എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

 
ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ  ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ.ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് 

ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്ഡി ടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

Tags