ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിന്, കൂടെ മകൻ രാജ്കുമാറും
jagathi sreekumar

തിരുവനന്തപുരം: സി.ബി.ഐ. അഞ്ചാം ഭാഗത്തിലെ തിരിച്ചുവരവിനുശേഷം ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു. പ്രേംനസീർ സുഹൃദ്‌സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും പ്രധാന വേഷം ചെയ്യുന്നു.

പേയാട് ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ, ഉദയ സമുദ്ര ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർക്കു കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടതുകൈ വീശി ജഗതി വിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചു.

സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. നടൻമാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ, നിർമാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.

Share this story