പറഞ്ഞ് കേട്ട കഥയല്ല, കണ്ട് ആസ്വദിക്കേണ്ട കഥ ; പ്രേക്ഷകരോട് മോഹന്‍ലാല്‍

google news
vaaliban

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ വലിയ തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. 

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്ററാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. 'പറഞ്ഞ് കേട്ട കഥയല്ല, കണ്ട് ആസ്വദിക്കേണ്ട കഥ' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്.

സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം. ആദ്യ ഷോകള്‍ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കളക്ഷന്‍ കണക്കുകളില്‍ ചിത്രം പിന്നോട്ട് പോകുന്നില്ല.

Tags