പൃഥ്വിരാജ് അല്ല ആ സിനിമയില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞത്' വിവാദങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

google news
asif ali

നാദിര്‍ഷയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലെ ഈ കോംബോയില്‍ ഒരു കഥാപാത്രമാക്കാന്‍ ആസിഫ് അലിയെ തീരുമാനിച്ചിരുന്നു എന്ന് നാദിര്‍ഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഇടപ്പെട്ട് ആസിഫ് അലിയുടെ അവസരം ഇല്ലാതാക്കി എന്ന മട്ടിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്തകളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലി.

'അതൊരു തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്‌ക്രീന്‍ സ്‌പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്', എന്നാണ് ആസിഫ് പറയുന്നത്.

'എനിക്കൊരു അപകടം ഉണ്ടായപ്പോള്‍ എന്നും വിളിച്ചു നോക്കിയ രണ്ടു പേരാണ് രാജു ചേട്ടനും സുപ്രിയ ചേച്ചിയും. ഞങ്ങളുടെ ഇടയില്‍ വലിയ പ്രശ്‌നമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ എനിക്കത് ഭയങ്കര വിഷമമായി' എന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Tags