മിണ്ടാതിരുന്നാല്‍ ഏവര്‍ക്കും സമാധാനമെന്ന് പറയുന്നു.. ഇനി സോഷ്യല്‍മീഡിയ പോസ്റ്റില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍

google news
യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു വന്നേക്കരുത്; ഗോള്‍ഡിനെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റുകള്‍ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും സഹോദരിമാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം ലഭിക്കുമെങ്കില്‍ അങ്ങനെ തന്നെയാകട്ടെ എന്ന് അദ്ദേഹം കുറിച്ചു.

'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്,' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് ചിലര്‍ ഉപദേശിക്കുമ്പോള്‍ മറ്റുചിലര്‍ അല്‍ഫോണ്‍സിനെ പരിഹസിച്ചും കമന്റുകള്‍ ഇടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചെത്തുന്നവരുമുണ്ട്. എത്രയും വേഗം സിനിമകളില്‍ സജീമാകണമെന്നും വീണ്ടും ഒരു സൂപ്പര്‍ഹിറ്റിലൂടെ തിരിച്ചുവരവ് നടത്തണമെന്നും ചില പ്രേക്ഷകര്‍ തങ്ങളുടെ ആഗ്രഹവും കമന്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Tags