ധുവനച്ചത്തിരത്തിന്റെ റിലീസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു ; നായിക ഋതു വര്‍മ

vikram

ഏറെ വര്‍ഷങ്ങളായി തമിഴ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍  ചിയാന്‍ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ചിത്രം വൈകുന്നതില്‍ തനിക്കും നിരാശ ഉണ്ടെന്നറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക ഋതു വര്‍മ്മ.


'ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിന്റെ മിടുക്ക് ഒരിക്കല്‍ കൂടി കാണാന്‍ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് മേനോനൊപ്പം ധ്രുവനച്ചത്തിരത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു'വെന്നും നടി പറഞ്ഞു.

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം തിയതി വീണ്ടും നീട്ടി വെക്കുകയായിരുന്നു. പുതിയ തിയതി ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Tags