ആടുജീവിതത്തിലെ 'ഇസ്തിഗ്ഫര്‍' ഗാനം പുറത്തിറങ്ങി

Istighfar

ആടുജീവിതത്തിലെ 'ഇസ്തിഗ്ഫര്‍' എന്ന് തുടങ്ങുന്ന അറബിക് ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. രാജാ ഹസനും ഫൈസ് മുസ്തഫയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഇരുവരുടെയും ഒപ്പം എആര്‍ റഹ്‌മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.