'ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 എത്തും'; അപ്‌ഡേറ്റുമായി കമല്‍ഹാസന്‍

kamal hasan

ഏറെ നാളുകളായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2 എന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് കമല്‍.

ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മാച്ചിന്റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍.

Tags