'ഇന്ത്യന്‍ 2' റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്

indian

തമിഴ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2' റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട് .2019ല്‍ ഇന്ത്യന്‍ 2വന്റെ നിര്‍മ്മാണം ആരംഭിച്ചതാണ്. എന്നാല്‍ കൊവിഡ്, സെറ്റിലുണ്ടായ അപകടങ്ങള്‍ കാരണം ഷൂട്ട് നീണ്ടു പോവുകയായിരുന്നു.

2022ലാണ് വീണ്ടും ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നത്. ഇപ്പോള്‍ റിലീസിന് തൊട്ടരികിലെത്തുമ്പോഴാണ് വീണ്ടും നീട്ടിയതായുള്ള വാര്‍ത്തകള്‍ എത്തുന്നത്. മുന്‍പ് റിലീസ് നേരെത്തേയെത്തുമെന്നുള്ള വാര്‍ത്തകളും എത്തിയിരുന്നു. പ്രഭാസ് നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898AD' ജൂണ്‍ 27ന് റിലീസിനെത്തുന്നതിനാല്‍ 'ഇന്ത്യന്‍ 2' ജൂണ്‍ 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

Tags