ഇന്ത്യന്‍ 2 റിലീസ് തിയതി പുറത്തുവിട്ടു

google news
indian

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്‍ ശങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2. ജൂണില്‍ എത്തുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതി നീട്ടിയത് ആരാധകരില്‍ ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യഗാനത്തിന്റെ അപ്‌ഡേറ്റും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 

Tags