ആരാധകരെ ആവേശം കൊള്ളിക്കാൻ ഇന്ത്യൻ 2 -ലെ ആദ്യ ഗാനമെത്തി..

paaraa

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമായ ഇന്ത്യൻ 2വിലെ ആദ്യ ഗാനം 'പാര' റിലീസായി. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. 

അതേസമയം ചിത്രത്തിലെ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റ് ചാർട്ടിൽ  ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ, പി ആർ ഒ - ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.