മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ ഹോളിവുഡ് ചിത്രം ഉണ്ടാവും ; അറ്റ്‌ലീ

google news
director atlee

മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ ഹോളിവുഡ് ചിത്രം ഉണ്ടാവുമെന്ന് സംവിധായകന്‍ അറ്റ്‌ലീ. ബോളിവുഡില്‍ എത്തുന്നതിന് തനിക്ക് എട്ട് വര്‍ഷമെടുത്തെന്നും കൂടാതെ ജവാനിലൂടെ തന്റെ വര്‍ക്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് അറ്റ്‌ലീ ഇക്കാര്യങ്ങള്‍ പറഞ്ഞത്.


'എന്റെ സിനിമയില്‍ വരുന്ന അക്രമ സീനുകള്‍ ആരെയും പ്രകോപിപ്പിക്കാനല്ല, സഹജീവികളോടുള്ള ചില പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമാണോ മനുഷ്യത്വരഹിതമാണോ എന്ന് പ്രേക്ഷകരെ വീണ്ടും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഒരു സിനിമയില്‍ നായ്ക്കളെ വെടിവയ്ക്കുന്ന രംഗം ചിത്രീകരിച്ചാല്‍ പോലും, അത് അക്രമത്തെ സൂചിപ്പിക്കണമെന്നില്ല, മറിച്ച് അത് മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തെ ചോദ്യം ചെയ്യുന്നതായിരിക്കും. ഈ ശ്രമങ്ങളെല്ലാം അക്രമമായി കണക്കാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്', അറ്റ്‌ലീ പറഞ്ഞു.

Tags