എനിക്ക് 29 വയസായി, ഇനി വ്യത്യസ്തമായ റോളുകള്‍ ചെയ്യേണ്ടതുണ്ട് ; അനുപമ

anupama

പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി മലയാള സിനിമയിലും പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. 'ഡിജെ ടില്ലു' എന്ന തെലുങ്ക് സിനിമയുടെ രണ്ടാം ഭാഗമായ 'ടില്ലു സ്‌ക്വയര്‍' ആണ് അനുപമയുടെ പുതിയ ചിത്രം. ഗ്ലാമര്‍ വേഷം കൊണ്ട് ശ്രദ്ധേയമാണ് പുതിയ സിനിമയിലെ പോസ്റ്റര്‍.

ചിത്രത്തിലെ ബോള്‍ഡ് വേഷത്തെ കുറിച്ച് അനുപമ പരമേശ്വരന്റെ വാക്കുകളിങ്ങനെ, '19ാം വയസിലാണ് പ്രേമം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ എനിക്ക് 29 വയസായി. ഇനി വ്യത്യസ്തമായ റോളുകള്‍ ചെയ്യേണ്ടതുണ്ട്. ഒരേതരത്തിലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍, മാധ്യമപ്രവര്‍ത്തകരും ആരാധകരും സ്ഥിരം വേഷങ്ങളെന്താണ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു.


ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങള്‍ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നുവെന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം. വീട്ടില്‍ ഇരിക്കണോ?. എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സംവിധായകന്‍ നല്‍കിയ വേഷത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയിട്ടുണ്ട്. 'ടില്ലു സ്‌ക്വയര്‍' എന്ന ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും, അനുപമ പറഞ്ഞു.

Tags