ആരുടെയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ല'; 'അന്നപൂരണി' വിവാദത്തില്‍ ക്ഷമ ചോദിച്ച് നയന്‍താര

nayanthara

 'അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ക്ഷമ ചോദിച്ച് നയന്‍താര. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് താരം ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്. 'ജയ് ശ്രീ റാം' തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പില്‍ താന്‍ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നയന്‍താര അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡ് അനുമതിയുള്ള ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ല. താനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും ആരുടേയും മതവികാരങ്ങളെ വൃണപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ല. രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഒരു വിശ്വാസി എന്ന നിലയില്‍ അത്തരമൊരു പ്രവര്‍ത്തി താന്‍ ചെയ്യുകയുമില്ലെന്ന് നടി പറഞ്ഞു.

Tags