'അംബാനി കുടുംബവുമായി അടുത്ത ബന്ധം, അതാണ് ഡാന്‍സ് കളിച്ചത്'; ആരാധകന് മറുപടിയുമായി ആമിര്‍ ഖാന്‍

aamir khan

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ വെഡിങ് ചടങ്ങില്‍ ബോളിവുഡില്‍ താരങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നിരുന്നു. ആര്‍ ആര്‍ ആര്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് രാംചരണിനൊപ്പം ബോളിവുഡിലെ ഖാന്മാര്‍ ചേര്‍ന്ന് ഡാന്‍സ് ചെയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആമിര്‍ ഖാന്‍ മകള്‍ ഇറയുടെ വിവാഹത്തിന് നൃത്തം ചെയ്തില്ലെന്നും അംബാനിയുടെ മകന്റെ വിവാഹ ചടങ്ങില്‍ ഡാന്‍സ് കളിച്ചെന്നുമുള്ള ആരാധകന്റെ കമന്റിന് മറുപടിയുമായെത്തിരിക്കുകയാണ് താരം. അംബാനി കുടുംബവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും, മകളുടെ വിവാഹത്തിന് ഡാന്‍സ് ചെയ്തിരുനെന്നും എന്നാല്‍ അതിന് ഇത്ര പ്രചാരം ലഭിച്ചില്ലെന്നും അമീര്‍ ഖാന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള്‍ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില്‍ എത്തിയ ഷാരൂഖ് 'ജയ് ശ്രീറാം' വിളിച്ചാണ് ആരംഭിച്ചത്. മുന്‍നിര ബോളിവുഡ് താരങ്ങള്‍ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു.

Tags